Headlines

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്

കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കിൽ. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അന്യായമായ നികുതി പിരിവിലും പിഴ ചുമത്തുന്നതിലുമുള്ള പ്രതിഷേധസൂചകമായാണ് പണിമുടക്ക്. നാളെ വൈകീട്ട് 6 മണി മുതൽ കർണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സർവീസുകൾ പൂർണ്ണമായി നിർത്തിവയ്ക്കാനാണ് ബസുടമകളുടെ തീരുമാനം.

ടൂറിസ്റ്റ് ബസുകൾക്ക് നേരെ അന്യായമായി പിഴ ചുമത്തുകയും അമിതമായി നികുതി ഈടാക്കുകയും ചെയ്യുന്നുവെന്നാണ് വാഹന ഉടമകൾ ആരോപിക്കുന്നത്. നിയമപരമായി അഖിലേന്ത്യ പെർമിറ്റുണ്ടായിട്ടും തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ അന്യായമായ നികുതി ചുമത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടെന്നും ഉടമകൾ പറയുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക നഷ്ടം സഹിക്കാൻ കഴിയുന്നില്ലെന്നാണ് വാഹന ഉടമകൾ വ്യക്തമാക്കുന്നത്.

അന്യായമായി പിഴ ചുമത്തുന്നതിനും നികുതി ഈടാക്കുന്നതിനും എതിരെ നടപടി ഉണ്ടാകണമെന്നാണ് വാഹന ഉടമകളുടെ പ്രധാന ആവശ്യം. പണിമുടക്ക് ആരംഭിക്കുന്നതോടെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ കടുത്ത പ്രതിസന്ധിയിലാകും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്ന് നിരവധി സ്വകാര്യ ബസുകളാണ് അന്യ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നത്.

error: Content is protected !!