പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ MLA യ്ക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തില്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ പ്രമീള ശശിധാരന്‍ .MLA ഫണ്ട് വിനിയോഗിക്കുന്നതിനാലാണ് പങ്കെടുത്തതെന്നാണ് വിശദീകരണം. പാർട്ടി എന്തു നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
രാഹുലിനൊപ്പം വേദി പങ്കിട്ടത് ചർച്ച ചെയ്യാൻ ഇന്നലെ വി ളിച്ച അടിയന്തര യോഗത്തിൽ രാജി ആവശ്യം ശക്തമാക്കിയിരുന്നു. 23പേർ പങ്കെടുത്ത ജില്ലാ കമ്മറ്റിയിൽ പ്രമീള ശശിധരൻ രാജി വെയ്ക്കണമെന്ന് 18 പേർ ആവിശ്യപ്പെട്ടു. പ്രവർത്തകരുടെ മനോവീര്യം പ്രമീള ശശിധരൻ തകർത്തുവെന്നും അഭിപ്രായം. പ്രമീളയ്ക്ക് അടുത്ത തവണ സീറ്റ് നൽകരുതെന്നും യോഗത്തിൽ ആവശ്യം ഉയര്‍ന്നു.
ബി ജെ പിയിലെ വിഭാഗീയത മുതലെടുക്കാനാണ് ്കോ ൺഗ്രസ് നീക്കം.പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാനാണ് ആലോചന.പ്രമീളയ്ക്ക് പാർട്ടിയിലേക്ക് സ്വാഗതമെന്ന് പാലക്കാട് കോൺഗ്രസ് ബ്ലോക് കമിറ്റി വ്യക്തമാക്കി

